മുണ്ടൂർ കൃഷ്ണൻകുട്ടി രചിച്ച കഥാപുരുഷൻ

സ്വയം മനസ്സിലാക്കാനുള്ള ശ്രമമാണ്‌ തന്റെ എഴുത്തെന്ന്‌ മുണ്ടൂർ കൃഷ്ണൻകുട്ടി. തന്നെ മനസ്സിലാക്കാൻ എന്നത്‌ അന്തർമുഖത്വത്തിന്റെ വ്യവച്ഛേദമല്ല. ബഹിർമുഖവും ജാഗ്രത്തുമായ ഒരുൾക്കണ്ണിന്റെ തുറക്കൽ കൂടി ഈ പ്രക്രിയയിലുണ്ട്‌. ഇത്‌ ‘കഥാപുരുഷൻ’ എന്ന സമാഹാരത്തിലെ ഓരോ കഥയുടെയും സാക്ഷ്യപ്പെടുത്തലാണ്‌. ജീവിതം എത്ര തോല്പിച്ചിട്ടും അതിനെ മെരുക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ഒരു സാധാരണക്കാരൻ മുണ്ടൂർക്കഥകളുടെ കേന്ദ്രബിന്ദുവായി മാറുന്നുണ്ട്‌ പലപ്പോഴും. അതുകൊണ്ടുതന്നെ മനുഷ്യത്വത്തിന്റെ സുഗന്ധമുള്ള ഒരിതൾ കാലഹരണപ്പെട്ടുപോകാതെ ഈ കഥകളിൽ അവശേഷിക്കുന്നു. മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ കഥകൾ വായിക്കുന്നത്‌ പ്രകാശത്തിലേയ്‌ക്കു പ്രവേശിക്കുന്നതുപോലെയാണ്‌.

പ്രസാഃ ഡി.സി

വില ഃ 50രൂ.

Generated from archived content: book2_aug7_07.html Author: surya_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English