കുറ്റപ്പെടുത്തുവാനെന്തിതിൽ

പ്രസാധകന്‌ ഒരു സമാഹാരം

എന്റെ പ്രിയപ്പെട്ടതാക്കാം.

കാണ്‌ഡങ്ങൾ പകുത്തു നല്‌കാം.

വിമതം വിമർശം വിരുദ്ധം വിവാദം

എന്നിങ്ങനെയും ഒന്നും പലതു

മെന്നും വർത്തമാനമെന്നും വർഷമെന്നും

പേരിടാം.

സ്‌മരണയെന്നുമാകാം.

ഇനി വേണമെങ്കിൽ മരണമെന്നുമാകാം.

എല്ലാം നിലനില്‌പിന്റെയും

അതിജീവനത്തിന്റെയും

ഹൈടെക്‌ കണ്ടുപിടുത്തങ്ങൾ.

സഹജവാസനകൾ.

കച്ചവടക്കാരനാണെങ്കിലും

പ്രസാധകനും മനുഷ്യനല്ലേ!

ക്ഷമിച്ചുകള.

Generated from archived content: poem9_may17.html Author: suresh_ikkara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here