നരകത്തിലെ തൂപ്പുകാരി

നരകത്തിലെ തൂപ്പുകാരി എന്നൊരു ചിത്രം എന്റെ മനസ്സിലുണ്ട്‌. മാലിന്യക്കൂമ്പാരങ്ങളുടെ നടുവിലാണവൾ. എത്രനേരമാണ്‌ തൂത്തുവാരി വൃത്തിയാക്കുക? ഒരു കൂമ്പാരം മാറ്റി വെടിപ്പാക്കിക്കഴിഞ്ഞ്‌ തിരിയുമ്പോഴേയ്‌ക്ക്‌ അതാ കുറേക്കൂടി ദയനീയമായ മറ്റൊന്ന്‌. -തൂപ്പുകാരി തളർന്നുകൂടാ, വിശ്രമിച്ചുക്കൂടാ, ഒന്നു കരയാൻപോലും പാടില്ല. പണിയെടുത്തുകൊണ്ടേയിരിക്കുക-അവിരാമമായ, ദുഃഖമയമായ പണി. ഒരിക്കലും ഇതിൽ നിന്നൊരു മോചനമില്ലേ? ഒരിക്കലും ശാന്തി കിട്ടുകയില്ലേ?

തൃപ്‌തി എന്നൊന്നു സ്വപ്‌നം കാണാൻ പോലുമാവുന്നില്ല. ശ്രമം എന്നുമാത്രം പറയാം. ശ്രമം എന്ന വാക്കിന്‌ ഏറെ അർത്ഥതലങ്ങളുണ്ടല്ലോ.

Generated from archived content: essay2_feb.html Author: sugathakumari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English