ഭേദപ്പെട്ട ജോലി പ്രതീക്ഷിച്ച് കൈയിലുളള ജോലി പോയി. എന്റെ നിക്ഷേപങ്ങളൊക്കെ ഭാര്യയുടെ പേരിലായിരുന്നു. മന്ദബുദ്ധിയായ മകളെ വീട്ടിൽ വിട്ട് അവൾ മറ്റൊരുത്തനൊത്ത് ഒളിച്ചുപോയി. അവൾ കൂടി പറഞ്ഞ് ഞാൻ ലോണെടുത്തു വാങ്ങിയ സാധനങ്ങൾ കടക്കാർ ജപ്‌തി ചെയ്‌തു കൊണ്ടുപോയി.
ഇങ്ങനെ എല്ലാതരത്തിലും നശിച്ചുകൊണ്ടിരിക്കുന്ന എന്നെ സഹായിക്കുവാൻ നിങ്ങൾക്കാവുമോ?
“അതിനെന്താ? എന്നെക്കൊണ്ടാവും വിധം” എന്നു പറഞ്ഞ്, സ്വയം കൊല്ലാൻ കരുതിയിരുന്ന കത്തിയെടുത്ത് അയാൾക്കു നീട്ടി.
Generated from archived content: story6_mar29_06.html Author: sreekrushnapuram_krushnamkutti