അഴിമതി രാഷ്ട്രീയക്കാരന്റെ മുമ്പില്‍ വള്ളിച്ചൂരലുമായി ഉയര്‍ന്ന പീഠത്തില്‍ ന്യായാധിപന്‍ ”തെമ്മാടി നീ കണ്ടതൊക്കെ കട്ടു തിന്നും അല്ലേ? വാ തുറക്ക് നിന്നെ ഞാന്‍ ശരിയാക്കുന്നുണ്ട്”
അവന്‍ വാ തുറന്നപ്പോള്‍ അതിനുള്ളില്‍ ഫ്ലാറ്റുകളും ഭൂമിയും കിണ്ടിയും കിണ്ണവും മാത്രമല്ല ഭരണപക്ഷവും പ്രതിപക്ഷവും ഒരു പക്ഷം അല്ലാത്തവരും ഉണ്ടായിരുന്നു. ഒടുവില്‍ ന്യായ ശാസ്ത്രിമാരെ അതിനുള്ളില്‍ കണ്ടപ്പോഴാണെത്രെ ന്യായാധിപന്‍ വലിയ വായില്‍ നിലവിളിച്ചത്. ‘’ മതി , മതി ലോകബാന്ധവാ ദയവു ചെയ്ത് വാ മുറുക്ക് നിനക്കെന്തു വേണമെങ്കിലും തരാം’‘
Generated from archived content: story3_mar7_14.html Author: sreekrushnapuram_krushnamkutti