ചൂലായിപ്പോയ
നട്ടെല്ലുകളെയോർത്ത്
ഓലക്കൊടികൾക്ക്
അസ്‌തിത്വദുഃഖം
തോന്നാറുണ്ടോ?
അവയുടെ
ശാപം കൊണ്ടാവുമോ,
എത്രയടിച്ചു വാരിയിട്ടും
എന്റെ മാർബിൾ തറയിൽ
വീണ്ടും വീണ്ടും കരടുകൾ
കുമിഞ്ഞുകൂടുന്നത്?
Generated from archived content: poem1_aug.html Author: sreejith_ariyellur