താരാട്ട്‌

നിനച്ചിരിക്കാതകമേ

കടന്നോ

രുഷസ്സിനെപ്പറ്റി

നമുക്കു പാടാം.

ഉറക്കുപാട്ടിന്റെ നനുത്ത താളം

മറന്നൊരീ തന്ത്രികൾ മീട്ടി നോക്കാം.

അതിന്റെ രാഗത്തിലുറക്കമില്ലാ-

തകത്തു കുഞ്ഞായി വളരുന്നതാരോ?

അവന്നു നല്‌കീടുവതിന്നു വീണ്ടും

വിളമ്പിടാവു കരൾ വാർന്ന ദുഗ്‌ദ്ധം.

Generated from archived content: poem1_feb5_09.html Author: sreedharanunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here