അറിയാതെയറിയാതെ
ആത്മാവിലിന്നലെ
അലിയും തുരുത്തു ഞാന്‍
തീര്‍ത്തു.
അലിയും തുരുത്തിന്റെ
ഏകാന്ത തീരത്തു
കളിമണ്‍ കുടീരവും
തീര്‍ത്തു.
കളിമണ്‍ കുടീരത്തില്‍
പേരറിയാത്തൊരു കളമൊഴിയാളെ വിളിച്ചു
കളമൊഴിയാളൊത്തു
പാര്ക്കവെയൊക്കയും
ഒരു മായയിങ്കല്‍ ലയിച്ചു
Generated from archived content: poem10_sep5_13.html Author: sreedharanunni