കാറ്റ്‌

കാറ്റുപറഞ്ഞതു

കേട്ടതില്ലാരും

കാടു പറഞ്ഞതു

കേട്ടതില്ലാരും

മാനംപറഞ്ഞതും ഭൂമി പറഞ്ഞതും

സാഗരം ചൊന്നതും കേട്ടതില്ലാരും

കേട്ടതുപോലെ നടിക്കയാലൊക്കെയും

കാറ്റിലലിഞ്ഞതറിഞ്ഞതില്ലാരും

ഒന്നെനിക്കോർമ്മയു-

ണ്ടുളളിന്റെയുളളിൽ

ഒന്നുമില്ലിത്തിരി വായുവല്ലാതെ.

Generated from archived content: nov_poem4.html Author: sreedharanunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English