ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയിരുന്നു ഞാൻ, ചിരകാലം. സാഹിത്യവിഭാഗമാണ് കൈകാര്യം ചെയ്തിരുന്നത്. എന്റെ കാവ്യജീവിതത്തിൽ ഈ ജോലി ഏറെ സ്വാധീനം ചെലുത്തിയെന്ന് ഇന്ന് വിലയിരുത്തുന്നു. ധാരാളം കൃതികൾ വായിക്കാനും അനേകം എഴുത്തുകാരുമായി ഇടപഴകാനുമുള്ള സാഹചര്യം എന്നിൽ ഗുണപരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കക്കാടായിരുന്നു ആദ്യകാലത്ത് എന്റെ മേലുദ്യോഗസ്ഥൻ. അങ്ങനെ ഔദ്യോഗിക ജീവിതം എനിക്കും എന്റെ രചനയ്‌ക്കും സുവർണ്ണകാലഘട്ടമായിരുന്നു.
Generated from archived content: essay3_sep3_07.html Author: sreedharanunni