കല്ലുംമരവും

മഴക്കാലം കഴിഞ്ഞപ്പോൾ കല്ലിനടിയിൽ കിടന്ന്‌ ഒരു വിത്ത്‌ നിലവിളിച്ചുഃ ‘ഒന്നു മാറിത്തായോ എനിക്ക്‌ ശ്വാസം മുട്ടുന്നേ.’

‘എനിക്കതിനൊന്നും കഴിയുകേല’- മുകളിലിരുന്ന്‌ കല്ല്‌ പിറുപിറുത്തു. കല്ലിനെ വളഞ്ഞ്‌ വിത്തിന്റെ കുരുപ്പ്‌ പൊട്ടി. മൂക്കുകണ്ണടപോലെ രണ്ട്‌ കുഞ്ഞിലകൾ വന്ന്‌ കല്ലിനെയും ഭൂമിയുടെ ഉപരിതലത്തെയും കൗതുകത്തോടെ നോക്കിച്ചിരിച്ചു. കല്ല്‌ കല്ലുപോലിരുന്നു. കിളിർപ്പ്‌ മരമായി. ഭൂമിക്ക്‌ തണലായി. കിളികൾക്ക്‌ കൂടായി. കാറ്റിന്‌ ചിറകായി. ഒരു ദിവസം മരം പറഞ്ഞുഃ

‘എടാ കല്ലേ, എടാ പുല്ലേ നീയെന്തുമാത്രം നോക്കി ഞാൻ വളരാതിരിക്കാൻ. എന്നിട്ടോ?’

കല്ല്‌ അപ്പോൾ പറഞ്ഞുഃ ‘എന്റെ വളമില്ലേൽ കാണായിരുന്നു.’

Generated from archived content: aug_story1.html Author: sr_lal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here