നിന്റെ സമുദ്രത്തിലൂടെ മാത്രം
എന്റെ കപ്പലോടുന്നു.
നിന്റെ ആകാശത്തിലൂടെ മാത്രം
എന്റെ പക്ഷി പറക്കുന്നു.
നിന്റെ മാളങ്ങളിൽ
ഞാനൊളിക്കുന്നു.
നിന്റെ വെളിച്ചത്തിൽ
ഞാനുണരുന്നു.
ഞാനടിമ. മരിച്ചവൻ.
സ്വാതന്ത്ര്യമെന്ന
പറുദീസ കാട്ടി പ്രലോഭിപ്പിക്കാൻ
ഇനിയൊരു പിശാചും വരണ്ട.
Generated from archived content: poem3_may12_10.html Author: soman_kadaloor