ശ്രീനാരായണ ഹോട്ടല്‍ കോംപ്ലക്‌സിലെ അമൃതാബാറിന്റെയും രഞ്ജിനി ഡാന്‍സ് ഹാളിന്റെയും സമര്‍പ്പണം വൈകിയതിനാല്‍ എക്‌സൈസ് മന്ത്രിക്ക് സാഹിത്യ സമ്മേളന ഉദ്ഘാടനത്തിന് സമയത്തെത്താന്‍ പതിവുപോലെ സാദിച്ചില്ല. ഒന്നര മണിക്കൂര്‍ കാത്തുനിന്ന ശേഷം സ്വാഗത പ്രസംഗം തുടങ്ങിയപ്പോഴെയ്ക്കും, സര്‍ക്കാര്‍ വാഹനത്തിന്റെ ഇരമ്പലും സൈറണും കേട്ട് സദസ് ഇളകി. അഗ്നിശമന വാഹനവും ആംബുലന്‍സും ചീറിപ്പാഞ്ഞു പോയപ്പോള്‍ സമ്മേളന സെക്രട്ടറി പറഞ്ഞു: ദയവായി എല്ലാവരും ഇരിക്കുക.. അപകടം ഇവിടെയല്ല സംഭവിച്ചത്.
Generated from archived content: story2_july2_13.html Author: sk_vasanthan