അടുത്തൂൺ പറ്റിയ പത്രാധിപർ, പരിസര ദുർഗന്ധങ്ങളിൽ സമരസപ്പെട്ടും തന്റെ തടിച്ച പേനകളെ താലോലിച്ചും പുസ്തകങ്ങളിലെ പൊടി തട്ടിയും ചരിത്ര നഗരത്തിൽത്തന്നെ കഴിഞ്ഞുകൂടാമെന്നു കരുതിയതായിരുന്നു. പാവം, ചുമരെഴുത്തുകാർ വായിക്കാൻ മിനക്കെട്ടത് വിനയായി. പ്രഭാതസഞ്ചാരത്തിന്റെ ഗതി മാറ്റിയിട്ടും ചെന്നെത്തുക ആ പ്രശസ്ത വിദ്യാലയത്തിന്റെ മതിലോരത്ത്. രോഷത്തോടെയാണ് ചുമരെഴുത്തുകൾ വായിക്കുക ഃ “സമാധാനം സ്ഥാപിക്കുന്നവർ അനുഗ്രഹീതർ… ഓരോ പ്രവർത്തിയും ചെയ്യുമ്പോൾ ജീവിതാന്ത്യത്തെപ്പറ്റി ഓർക്കണം… ശാന്തശീലർ അനുഗ്രഹീതരാവുന്നു…”
മലയാളഭാഷയ്‌ക്കും വിദ്യാഭ്യാസ മേഖലയ്‌ക്കും വേണ്ടി മഹത്തായ സേവനങ്ങൾ നടത്തിപ്പോന്നിട്ടുള്ള പാതിരിമാരുടെ പിന്മുറക്കാർ നടത്തുന്ന വിദ്യാലയത്തിന്റെ മേൽനോട്ടത്തിലുള്ള ചുമരെഴുത്തുകൾ…! അടുത്തൂൺ പറ്റിയ പത്രാധിപർ, ചുമരെഴുത്തുകൾക്കു നേരെ കണ്ണടച്ച് കടക്കാട്ടുപാറയിലെ വയലോരത്ത് വെച്ചുണ്ടു പാർക്കാൻ തുടങ്ങിയത് അങ്ങനെയാണ്.
Generated from archived content: essay2_may19_07.html Author: sidhardhan_paruthikad