തന്നിലേക്കെന്നും സന്തോഷത്തോടെ അലിഞ്ഞുചേർന്നിരുന്ന പുഴയോട് സമുദ്രം ചോദിച്ചുഃ “പ്രിയേ, എന്താണീ അടുത്ത കാലത്ത് ഭവതിക്ക് സംഭവിച്ചത്. ദുഃഖത്തിന്റെ ഉപ്പുരസം നീയെന്തിനെന്നിൽ വർഷിക്കുന്നു.” “പ്രഭോ, ഇന്നോ നാളെയോ നാം വേർപെടേണ്ടി വരും. എന്റെ വില്‌പന ഉറപ്പിക്കാൻ നേതാക്കൻമാരും കുത്തക മുതലാളിമാരും ഗസ്‌റ്റ് ഹൗസിൽ ചേർന്നിട്ടുണ്ട്.”
Generated from archived content: story5_aug.html Author: sherif_pilaparambil