പ്രിസം

പച്ച – പ്രകൃതി

ചുവപ്പ്‌ – ധീരത

ഒന്നും അറിയാത്തപ്പോൾ

അവനറിഞ്ഞത്‌ ഇതായിരുന്നു.

പിന്നെ, എല്ലാം അറിഞ്ഞപ്പോൾ,

നിറങ്ങൾ ആയുധങ്ങളായിരുന്നു.

നിറങ്ങൾ

തമ്മിൽത്തല്ലാനായിരുന്നു

പ്രിസത്തിലൂടെ

നിറങ്ങൾ വിരിയുമ്പോൾ

വർഗ്ഗീയത, മതം, ഭീകരത…

അരുത്‌-എന്റെ കിനാക്കൾ

പ്രിസത്തിലൂടൊഴുകരുത്‌.

Generated from archived content: poem8_july.html Author: shabna_s

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here