ഇ.ബി.രഘുനാഥൻ നായർ രചിച്ച രതിയുടെ സങ്കീർത്തനങ്ങൾ

ഒറ്റനോട്ടത്തിൽ നമ്മുടെ നോവൽ സാഹിത്യത്തിലെ കാമോത്സവങ്ങളുടെയും രതിനിർവ്വേദങ്ങളുടെയും രാഗവിസ്‌താരമാണ്‌ ഈ കൃതി. എന്നാൽ സക്തിയുടെയും രക്തിയുടെയും ചെളിക്കുളങ്ങളിൽ വീണുപോയവരുടെയും രതിയുടെ തീർത്ഥങ്ങളിൽ മുങ്ങി സ്വയം വിമലീകരിക്കുന്നവരുടെയും രചനാജീവിതത്തിന്റെ ആന്തരികതയിലേക്കുളള പ്രവേശിക കൂടിയാണ്‌ രഘുനാഥൻനായരുടെ ഈ ഗ്രന്ഥം.

കേശവദേവ്‌, തകഴി, ബഷീർ, പൊറ്റെക്കാട്ട്‌, ഉറൂബ്‌, എം.ടി., വിജയൻ, വിലാസിനി, മാധവിക്കുട്ടി, എം.മുകുന്ദൻ, പുതൂർ തുടങ്ങിയവരുടെ മികച്ച രചനകളിൽ ആവിഷ്‌കരിക്കപ്പെടുന്ന രതിമുഹൂർത്തങ്ങളുടെ പരാഗരേണുക്കളാണ്‌ ഗ്രന്ഥക്കാരൻ തിരഞ്ഞെത്തുന്നത്‌. വശ്യമായ സ്‌ത്രീ-പുരുഷബന്ധങ്ങളുടെ സാർത്ഥകമായ വ്യാഖ്യാനമായും അർദ്ധനാരീശ്വര സങ്കല്പത്തിന്റെ ഊർജ്ജം തുടിക്കുന്ന ഭാവനയായും വിടരുന്ന സുരതാഖ്യാനം എഴുത്തുകാരന്റെ രചനാവ്യക്തിത്വത്തിന്റെ സവിശേഷതകളിലേക്കുളള വാതിലുകളായി കണ്ടെടുക്കുകയാണ്‌.

പ്രസാഃ കറന്റ്‌, കോട്ടയം

വില ഃ 95 രൂ.

Generated from archived content: book3_may.html Author: sethumadhavan_machad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English