കാണുന്നില്ല

രാവിലെ ഉണര്‍ന്നപ്പോഴാണ് അതേക്കുറിച്ച് ഓര്‍ത്തത്. അരികില്‍ തപ്പി നോക്കി. ഇല്ല എങ്ങുമില്ല. മുറിയിലാകീ പരതി കാണുന്നില്ല. കണ്ണാടിയില്‍ മിഴിച്ചു നോക്കി കാണുന്നില്ല. ഭാര്യയോടു ചോദിക്കാമെന്നു കരുതി അടുക്കളയിലെത്തി അവളവിടെയില്ല. എവിടെ പോയി? ഊണൂമുറിയിലും കുളിമുറിയിലും പരതി മകള്‍ക്കെങ്കിലുമറിയാമായിരിക്കും. അവളെ തിരഞ്ഞ് പഠന മുറിയിലെത്തി ശൂന്യം. ഉറക്കെ വിളിച്ചു നോക്കി. ആരും ഉത്തരം തന്നില്ല വീടാകെ ഓടി നടന്ന് വിളിച്ചു കൂകി അന്വേഷിച്ചു. വീടിനു പുറത്തിറങ്ങി. അലറി കൂട്ടം കൂടി എന്തേ എന്തു പറ്റി? കാണുന്നില്ല എന്ത്? എന്നെ.

Generated from archived content: story1_may19_13.html Author: satheeshbabu_payyannur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here