എന്തോ മറന്നുപോയെന്നറിയാമെനി-
ക്കെന്താണതെന്നറിയില്ല;
എന്തോ പറയുവാനുണ്ടറിയാമെനി-
ക്കെന്താണതെന്നോർമ്മയില്ല
എന്തൊക്കെയോ ചെയ്തു
തീർക്കുവാനുണ്ടവ
എന്തൊക്കെയോ ചെയ്തു
തീർക്കുവാനുണ്ടവ
എന്തൊക്കെയെന്നറിയില്ല
ആരോ വരുമൊരു നാളിലെന്നെത്തേടി
എന്നാണതെന്നറിയില്ല. പക്ഷെ,
ആരാണതെന്നറിയാം കൃത്യ, മീയെനി-
ക്കറിയുന്നതതുമാത്രമാവാം.
Generated from archived content: poem5_sep3_07.html Author: satheesh_malappuram