കടം

ആയിരം കടം ചോദിച്ചപ്പോൾ മുതലാളി പിറുപിറുത്ത്‌ അഞ്ഞൂറ്‌ വച്ചുനീട്ടി. ചോദിക്കേണ്ടിയിരുന്നില്ലെന്ന്‌ തോന്നി. പക്ഷെ, തിടുക്കം കാരണം വാങ്ങാതിരിക്കാനായില്ല. തിടുക്കം കൂടിക്കൂടി വന്നപ്പോൾ അവളെ വിട്ട്‌ അഞ്ഞൂറ്‌ ചോദിക്കേണ്ട താമസം ആയിരം നൽകി. അനുസരണയുള്ള പങ്കാളിയെന്ന നിലയിൽ ക്രമേണ കടം വാങ്ങൽ അവളുടെ കടമയായി.

നെയ്യപ്പം തിന്നാൽ രണ്ടുണ്ട്‌ കാര്യംഃ കടം മടിയില്ലാതെ തരും. ചോദിച്ചതിന്നിരട്ടിയും കിട്ടും. പഴഞ്ചൊല്ലിനെ കൂട്ടുപിടിച്ച്‌ ഉറങ്ങിയപ്പോൾ ഒരു വല്ലാത്ത ദുഃസ്വപ്നം കണ്ട്‌ ഞെട്ടിയുണർന്നു. അപ്പോൾ അവൾ ഉറക്കച്ചടവിൽ പുലമ്പി

“അപ്പം തിന്നാൽ പോരെ, കുഴിയെണ്ണണോ?” അവളും പഴഞ്ചൊല്ല്‌ പഠിക്കാൻ തുടങ്ങിയിരിക്കുന്നു.

Generated from archived content: story2_dec21_07.html Author: sasidharan_farokke

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here