ഒരിക്കൽ ജീവിതമൊരിറ്റു സ്‌നേഹം
പകർന്നു തരുമൊരു ജലപാത്രം
ഒരിക്കൽ വഴിയിൽ തനിച്ചുനിർത്തി
തിരിച്ചുപോകും പരിതാപം.
ഒരിക്കൽ നമ്മുടെ നിനവുകളിൽ തേൻ
നിറച്ചെടുക്കും മധുചഷകം
ഒരിക്കൽ നാം കയ്‌പറിയും കണ്ണീർ
കുടിച്ചിരിക്കും വിഷപാത്രം.
Generated from archived content: poem8_apr16_07.html Author: sasi_mavinmoodu