ഉച്ചച്ചൂട് കുറയാൻ തുടങ്ങിയതും ഗോപാലപിളളസാർ ആപ്പീസിൽ നിന്ന് ധൃതിവച്ച് ഇറങ്ങി.
ഗേറ്റിനരികിലെത്തിയതും മുമ്പിൽ പ്യൂൺ വാസവൻ.
എന്താ സാർ ഈ നേരത്ത്? – പ്യൂണിന്റെ ചോദ്യം കേട്ടതും ഗോപാലപിളളസാർ പകച്ചു. ചിരിവരുത്തി മെല്ലെ പറഞ്ഞുഃ പറമ്പിൽ പണിക്കാരനുണ്ട്. അവൻ ചിലപ്പോ നേരത്തേ പൊയ്‌ക്കളയും. ഇവറ്റകൾക്കൊന്നും ഒരു ഉത്തരവാദിത്വേം ആത്മാർത്ഥതേം ഇല്ലെന്നേ…. കാശ് പറഞ്ഞ് വാങ്ങാനല്ലാതെ…
Generated from archived content: story_april8.html Author: saratbabu_thachanpara