വഴികളിൽ നേരില്ല
വഴികളിലെവിടെയും
നേരില്ല, എന്നു പറയരുത്.
വഴികളിൽ ചതിയുണ്ട്.
എല്ലാവഴികളും
ചതിക്കുഴിയെന്നു പറയരുത്.
വഴികളിൽ തണലില്ല.
വഴികളിലൊന്നിലും
മരവും തണലുമില്ലെന്നു
പറയരുത്.
വഴികളിൽ കരുണയില്ല.
വഴിയായ വഴിയെല്ലാം
കാരുണ്യം വറ്റിയതെന്നു
പറയരുത്.
നാമെത്തി നില്‌ക്കും വഴി
മറന്നു പറയരുത്.
Generated from archived content: poem2_may.html Author: sankaran_korom