വെറുതേ…

ഞാനും അവനും കുട്ടിക്കാലംതൊട്ട്‌ ഒന്നിച്ച്‌ കളിച്ച്‌; ഒരേ പാത്രത്തിൽ ഉണ്ട്‌; ഒന്നിച്ചുറങ്ങി വളർന്നവരാണ്‌. എനിക്കവനെയും അവനെന്നെയും ഒരേ പോലെ ജീവനായിരുന്നു.

ഞങ്ങളുടെ മക്കൾ വളർന്നു വലുതായപ്പോഴും ഞങ്ങൾ കടൽപോലെ സ്‌നേഹിച്ചു സ്‌നേഹിച്ച്‌ തളർന്നും തളിർത്തും പിന്നെയും വളർന്നു. പക്ഷേ-എനിക്കു മനസ്സിലാവുന്നില്ല. എത്രതന്നെ ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല; അവനെന്തിനാണെന്നെ കൊന്നത്‌?

ഞാനവനെ ഏതു നിമിഷവും കൊന്നേയ്‌ക്കാമെന്ന്‌ അവനെപ്പോഴും ഭയപ്പെട്ടിരിക്കുമോ? ഹേയ്‌… അങ്ങനെ വഴിയില്ല. അവനെന്നെ വെറുതെ കൊന്നതാവാൻ തന്നെയാണ്‌ സാധ്യത. ഇല്ലെങ്കിൽ ആ നിമിഷം അവൻ ഭയാനകമായി കരയുമായിരുന്നോ?

Generated from archived content: oct_story7.html Author: sankaran_korom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here