ഒരു ചന്ദനത്തിരിയുടെ
ഗന്ധത്തിൽ നിന്നു മാത്രം
നിന്റെ മരണദിനം
ഓർത്തുവയ്‌ക്കുന്ന ഞാൻ….
സാന്ധ്യവെട്ടത്തിൽ കത്തിച്ചുവച്ച
ഗന്ധം മാത്രമാണൊടുവിൽ…
അറ്റം ചുവന്നിരിക്കുന്ന
ഒരു കനൽക്കമ്പ് മാത്രം.
വിലാപങ്ങളുടെ
നീണ്ട കിടപ്പിൽ നിന്ന്
എന്റെ മറവിയുടെ ഗന്ധം
പൂജാമുറിയിൽ
കത്തിച്ചു വയ്‌ക്കപ്പടുന്നു
ഏതോ വിരലിനാൽ,
നിന്റെ ഓർമ്മയായ്…
Generated from archived content: poem6_sep3_07.html Author: sampreetha