നമ്മുടെ വീട്‌

വിവഃ ഡോ.ടി.എം.രഘുറാം

വർഷങ്ങളോളം

ആസൂത്രണം ചെയ്‌ത്‌

നമ്മുടെ സ്വപ്‌നങ്ങളെ

കൂട്ടിക്കുഴച്ചു മിനുക്കിത്തേച്ചു;

വെളളം തളിച്ചു ശക്തിയാർജ്ജിച്ച

ചുമരുകൾക്ക്‌ നമ്മുടെ

ബാല്യകൗമാരങ്ങളുടെ

നിറങ്ങൾ ചാലിച്ചു;

കൊച്ചു കൊച്ചു ചെടികൾ

ചുറ്റിലും നട്ടുവച്ചു നമ്മൾ;

സ്വീകരണമുറിയിൽ തൂകി

നിറയ്‌ക്കാനായി കാത്തിരിപ്പൂ

കുഞ്ഞുങ്ങളുടെ സ്വരങ്ങൾ;

അസ്‌തിവാരത്തിൽ തുടങ്ങിവച്ച

പ്രാർത്ഥനകൾ

ഒരിക്കലും തീരുന്നുമില്ല

ഇത്രയൊക്കെയായിട്ടുമെന്തേ

ഒരുദ്യാനമായി മാറിയില്ല

നമ്മുടെ വീട്‌?

Generated from archived content: poem10_jan18_07.html Author: salma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here