പലർ രചിച്ച പാക്കിസ്ഥാനി പെൺകഥകൾ

26 കഥകൾ, സ്ര്തീജീവിത ചരിത്രമാവുന്നതിങ്ങനെയാണ്‌. ‘പാക്കിസ്ഥാനി പെൺകഥകൾ’ എന്ന ഈ കൃതിയിൽ സ്ര്തീചിന്തയുടെ നിണവും നീറ്റലുമുണ്ട്‌. അയൽരാജ്യത്തിലെ പെൺജീവിതം എവിടത്തെയുംപോലെ ആൺ-പെൺ അതിർത്തിത്തർക്കവും അടക്കിനിർത്തലും ഫെമിനിസവും കലാപഭീതിയുമായി എരിയുകയാണെന്ന്‌ ഈ കഥകൾ പറയുന്നു. ലോകവളർച്ചയ്‌ക്കൊപ്പം പറക്കാനാഗ്രഹിക്കുന്ന സ്ര്തീ പഴമയിലേക്ക്‌ തളയ്‌ക്കപ്പെടുമ്പോഴുള്ള പൊള്ളലിന്റെ ശബ്ദമാണ്‌. “ഇന്നത്തെ പാക്കിസ്ഥാനി സ്ര്തീ” ഇരട്ടഭാരമാണ്‌ ചുമക്കുന്നത്‌. അവൾ കൂലി വാങ്ങുന്ന തൊഴിലാളിയും കുടുംബം സംരക്ഷിക്കുന്ന ഭാര്യയുമാണ്‌. ഒരേസമയം രണ്ട്‌ പീഡാനുഭവം“ (നഗ്നരായ പിടക്കോഴികൾ) ലോകം നിന്റെ ദുരന്തം അറിയാതിരിക്കുന്നതാണ്‌ അന്തസ്സ്‌” എന്ന്‌ ചിന്തിക്കാത്ത ഈ കഥകളൊന്നും പർദ്ദ ധരിച്ചിട്ടുമില്ല.

പ്രസാ ഃ ഡിസി

വില ഃ 90

Generated from archived content: book1_sept14_07.html Author: salin_mankuzhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here