മോനേ; നീയിപ്പം എവിടെയാണ്?
ഞാനച്ഛാ; ബെഡ്‌റൂമിലാണ്.
അച്‌ഛനോ?
ഞാൻ സിറ്റൗട്ടിൽ. പത്രക്കാരനെ കാണുന്നില്ല. നീ കാപ്പി കുടിച്ചോടാ മോനേ….
ഇല്ലച്ഛാ. ഞാൻ സുമതിയെ അടുക്കളയിലോട്ട് വിളിച്ചു പറയാം.
അതുവേണ്ട. നീയാ പത്രക്കാരനെ വിളിക്ക്. (സ്വിച്ച് ഓഫ്. വീണ്ടും ഓണാവുമ്പോൾ പത്രക്കാരന്റെ ശബ്‌ദം)
സാറേ; സോറി.
സമയമെന്തായി. നീയെവിടന്നാ?
ഞാനിതാ സാറിന്റെ ഗെയിറ്റിനു മുന്നിൽ. പത്രം മുറ്റത്തേക്കെറിഞ്ഞു. ഞാൻ കടന്നുപോവ്വാണേ….
ഓ. ശരി. ഞാൻ ജാനൂനെ വിളിച്ചു പറയാം; പത്രമിങ്ങെടുക്കാൻ
Generated from archived content: story3_jan29.html Author: sajith_kodakad