ഒരു അരാഷ്‌ട്രീയ കവിത

തടവിൽ കിടക്കാത്ത

നക്‌സലൈറ്റെഴുതിയ

കവിത വായിക്കുന്നു

ജയിലിൽ കിടന്നൊരാൾ.

കോഴിയെപ്പറപ്പിച്ച

മന്ത്രവാദിയെപ്പോലെ

നാടു ചുറ്റുന്നു കാറ്റും

കവിയും പ്രശസ്‌തിയും.

തടവിൽ കിടന്നൊരു

നക്‌സലൈറ്റെഴുതാത്ത

കവിത പോലെ ലാലൂർ,

ചെങ്ങറ, കാതിക്കുടം.

Generated from archived content: poem2_mar4_11.html Author: sachidanandan_puzhankara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here