സങ്കടമില്ലാത്ത മനുഷ്യനെത്തേടി ഞാൻ ധ്രുവങ്ങളോളം പോയി. ഒടുവിൽ, സങ്കടമില്ലാത്ത ഒരാളെ കണ്ടെത്തി.
അയാൾ പറഞ്ഞുഃ “മറ്റുളളവർ സങ്കടപ്പെടുന്നത് കാണുന്നതാണ് എന്റെ സന്തോഷം.”
ലോകത്ത് സങ്കടമുളളിടത്തോളം എനിക്കു സങ്കടമുണ്ടാവില്ല.
Generated from archived content: story1_june30_08.html Author: sachidanandan