സുന്ദരം

 

ഉത്തരം തെറ്റിച്ച കുട്ടികളെ
മാഷ്‌ മൊട്ടയടിച്ചു

ചിട്ടവട്ടമനുസരിച്ച്‌
മാഷന്മാരെ മുഴുവൻ
ഹെഡ്‌മാസ്‌റ്റർ മൊട്ടയടിച്ചു.

ഹെഡ്‌മാസ്‌റ്റർമാരെ
ഉപജില്ലാ ഓഫീസറും, ഉ.ജി.ഓ.മാരെ
ജി.ഒയും ജി.ഒയെ ഡയറക്ടറും
മൊട്ടയടിച്ചു.

സകല ഡയറക്ടർമാരെയും
കുട്ടികൾ മൊട്ടയടിച്ചപ്പോൾ
ലോകം സുന്ദരമായി.

Generated from archived content: poem6_aug7_07.html Author: ravunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here