പ്രളയം. അന്ത്യധാര അവസാനിപ്പിച്ചിരുന്നു. ശൂന്യത നടക്കാനിറങ്ങി. പിന്നെ തന്റെ അസ്‌തിത്വത്തിൽ തൃപ്‌തി പൂണ്ട് തപസ്സിരുന്നു. ചേതനയുടെ ഓങ്കാര ത്രസിപ്പുകൾ…
എന്തുവേണം… ശൂന്യത സ്വയം ചോദിച്ചു.
‘സൃഷ്‌ടി ആയാലോ..?’ സസ്യലതാദികളിലൂടെ സവിശേഷബുദ്ധിയുളള മനുഷ്യനോളമെത്തുന്ന സൃഷ്‌ടി.
ആവർത്തന വിരസത.
അല്ലെങ്കിൽ സസ്യലതാദികളിൽ തുടങ്ങി ജന്തുജാലങ്ങളിൽ അവസാനിക്കുന്ന സൃഷ്‌ടി.
“സൗന്ദര്യം”
പുനഃസൃഷ്‌ടികൾ…?
-ശൂന്യത തന്റെ പൂർണ്ണമായ വ്യതികരിക്കലിൽ തൃപ്‌തികൊണ്ട് സുഷുപ്‌തി പൂണ്ടു.
Generated from archived content: story6_sep.html Author: ramesh_babu