ആദ്യ അറ്റാക്ക് വന്ന് ഫൈവ് സ്‌റ്റാർ ആശുപത്രിയിൽ വിശ്രമിക്കുമ്പോഴാണ് പിന്നിട്ട വഴികളിലേക്കു തിരിഞ്ഞുനോക്കാൻ അയാൾക്കു നേരം കിട്ടിയത്. ഓണമായതിനാൽ ആശുപത്രിയിൽ അപ്പോൾ തിരക്കു കുറവായിരുന്നു. ഈ തിരുവോണത്തിനെങ്കിലും കുടുംബത്തോടൊപ്പം ചേരണമെന്നയാൾ ആഗ്രഹിച്ചു.
ഡൽഹിയിലെ ഭാര്യയേയും ഊട്ടിയിലെ മക്കളെയും വൃദ്ധസദനത്തിലെ അച്ഛനെയും അമ്മയേയും അയാൾ ക്ഷണിച്ചു.
ഫ്ലാറ്റിൽ അവർ ഒന്നിച്ച് സദ്യയുണ്ടു. ‘ഓ, ഈ ഫുഡ്‌ഢിന് തീരെ ഉപ്പില്ല…’ മകൾ പറഞ്ഞു. അയാളും ഭാര്യയും അതു ശരിവച്ചു.
കണ്ണീരുപ്പ് കലർത്തി നിശ്ശബ്ദരായി ഓണമുണ്ട അമ്മയ്‌ക്കും അച്ഛനും പരാതികളില്ലായിരുന്നു.
Generated from archived content: story2_sept14_07.html Author: ramesh_babu