മലമുകളിലെ വെടിയൊച്ച. ഒരു കല്ലടർന്നു വീണു. പിന്നെ രണ്ടും തുടർക്കഥയായി. ഒരു നാൾ അവശേഷിച്ച പാറകൾക്കൊരു വിറയൽ. അതൊരു മുന്നറിയിപ്പും സന്ദേശവുമായിരുന്നു. പിന്നെ, മല തന്നെ നാട്ടിലേയ്‌ക്കുരുണ്ടുവന്നു. തടഞ്ഞു നിർത്താൻ ഒരു ചെറ്റക്കുടിലോ, ഒച്ച വെച്ചു കരയാൻ ഒരാളോ – അവിടെയുണ്ടായിരുന്നില്ല.
Generated from archived content: story4_july5_07.html Author: ramapuram_chandrababu