രാത്രിമഴ

 

തലേന്നു രാത്രി മഴ പെയ്‌തെന്ന്‌
പ്രഭാതത്തിൽ
ഇലകളിൽ നിന്നാണ്‌
ഞാനറിഞ്ഞത്‌.

ഇടവഴിയിൽ കൊഴിഞ്ഞുവീണ
കരിയിലകൾക്കുമീതെ
രാത്രിമഴയുടെ ധന്യത.

കുളിർകാറ്റിൽ
ഇലച്ചാർത്തുകൾക്കൊപ്പം
ഞാനും ഈറനായി.

 

 

Generated from archived content: poem11_july_05.html Author: rajesh_nandiyamkodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here