പിഞ്ഞിയ ഉടുപ്പും ചുളിഞ്ഞു കരുവാളിച്ച മുഖവുമായി അമ്മ കമ്പനിയുടെ വലിയ പരസ്യപ്പലകയ്‌ക്കു ചുവട്ടിൽ തളർന്നു. വെളുത്ത മേഘങ്ങൾക്കു താഴേക്ക് ആരവങ്ങളുയർത്തി പറന്നുപോകുന്ന വിമാനങ്ങൾ വറ്റി വരണ്ട മിഴികളിൽ അവ്യക്തമായി. ഈ സമയങ്ങളിൽ അമ്മ ഉച്ചത്തിൽ പുലമ്പി ലോകത്തോടു കലഹിച്ചു. അമ്മയുടെ വേദനിക്കുന്ന മനസും നിറഞ്ഞൊഴുകുന്ന കണ്ണുകളും എന്റെ ഉള്ളിൽ ആഴത്തിൽ മുറിവേല്പിച്ചിരുന്നു. പ്രതിഷേധത്തിന്റെ കൊടുങ്കാറ്റായി അതു രൂപാന്തരപ്പെട്ടു.
Generated from archived content: story4_dec21_07.html Author: rajan_karuvarakundu
Click this button or press Ctrl+G to toggle between Malayalam and English