മരിച്ചവന്റെ വിളി

ഫോണിൽ മണിയടിച്ചു. സുഹൃത്തായിരുന്നു. ഞാൻ പെട്ടെന്ന്‌ പറഞ്ഞുപോയി. “നിന്നെപ്പറ്റി ഞങ്ങളിപ്പോ സംസാരിച്ചതേയുള്ളു. ഉടനൊന്നും മരിക്കില്ല. നിനക്ക്‌ ദീർഘായുസ്സാ”. സുഹൃത്തിന്റെ പതിഞ്ഞ ശബ്ദം-

“നീ വണ്ടിയുമായി പെട്ടെന്ന്‌ വാ. എനിക്കെന്തോ…” പിന്നീടൊന്നും കേട്ടില്ല. വണ്ടിയിൽ, സുഹൃത്തിന്റേ വീട്ടിലേക്കു കുതിച്ചു. വീട്ടുപടിക്കലെത്തും മുൻപു കേട്ടു, അകത്തു നിന്നുള്ള നിലവിളികൾ.

Generated from archived content: story2_feb2_08.html Author: rahman_p_thirunellur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English