തേയ്മാനം

അടുക്കളയില്‍ തേഞ്ഞുതീരുന്ന
ഒരു വീട്ടുപകരണമാണു ഞാന്‍
എന്നവള്‍ പറഞ്ഞു.
ഞാന്‍ അവളെ നോക്കി.
ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മിക്‌സി
എന്നിവയും നോക്കി.
തവണയും ഗഡുക്കളുമടച്ച്
തേഞ്ഞുതീരുന്ന എന്നെ
അവള്‍ നോക്കിയതുമില്ല.

Generated from archived content: poem3_july2_13.html Author: rafeeq_ahammed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here