ഔചിത്യദീക്ഷ

പണ്ഡിതരുടെ സര്‍വകലാശാലാ സെമിനാര്‍. ചെല്ലും ചെലവും യുജിസി വഹ! വിഷയം: സാഹിത്യത്തിലെ ഔചിത്യദീക്ഷ. മഹാപണ്ഡിതനും അടുത്തൂണ്‍ പറ്റിയ പ്രൊഫസറുമായ ഗുരുവരന്‍ മുഖ്യ പ്രഭാഷണം തുടങ്ങി. അംഗ്ലേയ ഉദ്ധരണീപ്രവാഹം, ഭാരതീയ മീമാംസമേരുക്കളില്‍ നിന്നുള്ള മലവെള്ളപ്പാച്ചില്‍.. ഘടികാരം ഓടിത്തളര്‍ന്നു. സഹപ്രാസംഗികര്‍ പ്രകൃതിയുടെ ‘മിസ്‌കോളുകള്‍’ക്ക് മറുപടി നല്‍കാനെന്ന നാട്യത്തില്‍ വേദി വിട്ടു. വിദ്യാര്‍ഥി സദസ് മൊബൈല്‍ ഗെയിമുകളില്‍ മുഴുകി. മാസ്റ്ററുടെ ‘ഔചിത്യദീക്ഷ’ എന്നിട്ടും തളര്‍ന്നില്ല. അവസാനം ഒട്ടും ഔചത്യമില്ലാതെ വൈദ്യുതി പോയി. മാസ്റ്റര്‍ വൈദ്യുതിയെ പുലഭ്യം പറഞ്ഞ് ഇരിപ്പിടം പൂകി. സദസ്യരാകട്ടെ വൈദ്യുതിയുടെ കാവ്യനീതിയെ സ്തുതിച്ചു.

Generated from archived content: essay4_sep6_13.html Author: r_gopalakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here