നൂഞ്ഞിൽ വടക്കേ മഠത്തിൽ പത്മനാഭൻ ഉണിത്തിരി എന്ന ഉണിത്തിരി മാഷിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ഓർമ്മകളാണ് 450 പേജുകളിലായി 34 അധ്യായങ്ങളുള്ള ‘നടന്നുവന്ന വഴിക’ളിൽ നിറഞ്ഞു നിൽക്കുന്നത്. ആ ഓർമ്മകളിൽ പക്ഷേ, വ്യക്തിപരമായവ വളരെ കുറച്ചേയുള്ളൂ. ഔദ്യോഗിക ജീവിതത്തിലും പൊതുജീവിതത്തിലും താൻ ഇടപെട്ട കർമ്മരംഗങ്ങൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. വ്യക്തിഗതവൃത്താന്ത വിവരണമല്ല ഉണിത്തിരിമാഷിന്റെ ആത്മകഥ. കൂടുതൽ തിളക്കമാർന്ന, പ്രസക്തമായ, സ്‌മരണകളുടെ തിരഞ്ഞെടുപ്പും അവതരണവുമാണ് ‘നടന്നുപോയ വഴി’കളിലുള്ളത്. ഒഴിവാക്കേണ്ടതൊഴിവാക്കി, ചേറിക്കൊഴിച്ചടുക്കിവച്ച സ്‌മൃതികളുടെ സ്‌പന്ദനങ്ങളാണ് ഈ കൃതിയുടെ ജീവൻ.
Generated from archived content: boo2_jan19_07.html Author: pv_ramankutty