പ്രണയം

നനവാണ്
മഴയൊലിച്ചെത്തും നിലാവാണ്
രാച്ചില്ല പൂക്കും കിനാവാണ്
കടല്‍ നീന്തിയെത്തുന്ന കുളിരാണ്..
ഇതളിട്ട നിറവാണ്, പഴുതാണ്
സ്വപ്നങ്ങളൊളിക്കുന്ന മറയാണ്
കനിവാണ്, കടവാണ്
അഭയമാണോമനേ….

Generated from archived content: poem4_may29_13.html Author: ps_vijayakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here