ആഖ്യാനചാതുരി കൊണ്ട് കഥയിൽ മാന്ത്രികലോകം തീർക്കുന്ന കഥാകാരനാണ് ഗബ്രിയേൽ ഗാർസ്യാ മാർക്വിസ്. മാർക്വിസിന്റെ ‘പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം’ എന്ന കൃതിയിലും മാന്ത്രികമായൊരു കഥാഖ്യാനത്തിന്റെ അനുഭൂതികളിലേക്കാണ് വായനക്കാരൻ സ്വയം നഷ്‌ടപ്പെടുന്നത്. ദേശവും സംസ്‌കാരവും ദേശത്തിന്റെ ജീവിതവും ആഖ്യാനഭൂമികയുടെ ഭാഗമാക്കി മാറ്റുന്ന സവിശേഷമായ ആഖ്യാനശൈലിയിൽ സാന്തിയാഗോ നാസറിന്റെ പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്താഖ്യാനം നിർവ്വഹിക്കുന്നു മാർക്വിസ്. വിവർത്തനം കൃഷ്‌ണദാസ്.
പ്രസാഃ ഗ്രീൻ. വില ഃ 85 രൂ.
Generated from archived content: book3_june7.html Author: prasad_kodinji