വ്യർത്ഥം

അമ്പിളിമാമനെ

കൊണ്ടുതരാമെന്നു

പറഞ്ഞ നീ

ഒടുവിൽ

കൊണ്ടുവന്നതാകാശം.

അലതല്ലിയ ആഹ്ലാദത്താൽ

അതിലിറങ്ങി

അറിഞ്ഞില്ല

വിളവെടുപ്പു കഴിഞ്ഞ

ആകാശമെന്ന്‌.

Generated from archived content: poem8_sept14_07.html Author: prakashan_madikk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here