എൻ.ഇ.ബാലകൃഷ്ണമാരാർ രചിച്ച കണ്ണീരിന്റെ മാധുര്യം

വറുതിയുടെ തോരാക്കണ്ണീരിൽ ജനിച്ച്‌, അത്യാദ്ധ്വാനത്തിലൂടെ ലക്ഷ്യം പൂകിയ പ്രമുഖ പ്രസാധകൻ എൻ.ഇ.ബാലകൃഷ്ണമാരാർ എന്ന ബാലേട്ടന്റെ കയ്‌പും മാധുര്യവും നിറഞ്ഞ ജീവിതകഥയുടെ നിഷ്‌കളങ്കമായ ആഖ്യാനമാണ്‌ ‘കണ്ണീരിന്റെ മാധുര്യം’ എന്ന ഈ ആത്മകഥ. ഒരു നേരത്തെ അന്നത്തിനായി പത്രവിതരണക്കാരനായും പുസ്‌തകവിതരണക്കാരനായും ആദ്യം കാൽനടയായും പിന്നീട്‌ സൈക്കിളിലുമൊക്കെയായി പിന്നിട്ട യാതനകളുടെ ഹൃദ്യമായ വിവരണം യുവതലമുറക്ക്‌ പാഠമാകേണ്ടതാണ്‌. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ തുണച്ച എല്ലാവരേയും പേരുപറഞ്ഞു തന്നെ കൃതജ്ഞതയോടെ സ്‌മരിക്കുന്നുണ്ട്‌. സവിശേഷമായ ഈ കൃതിയുടെ പാരായണം നമ്മിൽ നന്മയുടെ പ്രകാശം പരത്തും.

പ്രസാഃ പൂർണ്ണ

വില ഃ 50രൂപ

Generated from archived content: bookreview3_nov18_06.html Author: prakash_kurumappally

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here