കഥാ ചരിത്ര കഥനത്തിലൂടെ, രാജ്യത്തെ വാണിജ്യ, സാംസ്‌കാരിക, സാമൂഹിക, പൗരാണിക ജീവിതങ്ങളെ ഗ്രാമീണമായ ശൈലിയിൽ ആവിഷ്‌ക്കരിക്കുന്ന നോവലാണ് കെ.എൽ.മോഹനവർമ്മയുടെ ‘കൊച്ചി’. പൂമ്പാറ്റകൾ മാത്രം ജീവികളായി അധിവസിച്ചിരുന്ന കൊച്ചിയിൽ, 25000വർഷം മുൻപ് ആദ്യത്തെ മനുഷ്യനായി കാലുകുത്തിയ ‘കറുത്ത വാമന’നും തുടർന്ന് മഹാബലിയും ശ്രീശങ്കരനും ഒടുവിൽ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന് 80 വർഷം മുൻപ് 14 തികഞ്ഞ കൊച്ചിയുടെ ബാല്യം വരെ ഈ നോവലിൽ പ്രതിപാദിക്കുന്നു. വർത്തകകപ്പലുകളും സിനേറോ, ജുവാങ്ങ്‌ഹോ തുടങ്ങിയ കപ്പിത്താന്മാരും കൊച്ചിയിലെ ആദ്യത്തെ കോയിലധികാരിയായ നാടുവാഴിയുടെ പിറവിയുമെല്ലാം താളുകളിൽ നിറയുന്നു. കൗമാരം, യൗവ്വനം, പൂർണ്ണം തുടങ്ങിയ നാലുഭാഗങ്ങളായി രൂപകൽപന ചെയ്‌ത ‘കൊച്ചി’ സാധാരണ നോവലുകളുടെ ധാരണയ്‌ക്ക് നിരക്കാത്ത രീതിയിൽ രചിക്കപ്പെട്ടതിനാൽ ‘കൊച്ചിയൻ നോവൽ’ എന്നു വിശേഷിപ്പിക്കാനാണ് താനിഷ്‌ടപ്പെടുന്നതെന്ന് നോവലിസ്‌റ്റ് തന്നെ ആമുഖമായി പറയുന്നുണ്ട്.
Generated from archived content: book2_feb15_07.html Author: prakash_kurumappally