ഗുരുഃ മാവ്, മഹാഗണി, ആഞ്ഞിലി…
ഏതുമെടുക്കാമൊരാൾക്കൊരു
മരം
ഒരു ഡയറി,
ഓരോ ദിവസവുമെഴുത്ത്…
ശിഷ്യൻഃ ഇലകളൊടിക്കുക,
കൊമ്പുകളടർത്തുക
വേരുകളിനിയെങ്ങോ-
ട്ടിറങ്ങാൻ? മുറിക്കുക.
കഴിഞ്ഞു കാലം പൂർവ്വ-
സ്‌മൃതിയിൽ ലയിച്ചിനി
തണലായ് നില്‌ക്കാമെന്ന
ഭാവമേ മറക്കുക.
Generated from archived content: poem2_april15_08.html Author: pradeep_ramanattukara
Click this button or press Ctrl+G to toggle between Malayalam and English