ഡൈവോഴ്‌സ്‌

മറ്റൊരാൾ വായിക്കുമ്പോൾ

പിടയും മനസ്സിനെ-

യെത്രനാൾ നമുക്കിനി-

യടക്കാനാവും; കണ്ണിൽ

കുത്തിയ വാക്കിൻ മുന

കാണാതെ പോകാനാവും….

ഇത്രയും പറഞ്ഞു നീ

മടക്കുന്നൂ പുസ്‌തകം

എത്രയോ കാലം നമ്മൾ

പങ്കിട്ട ജീവൽസ്‌പന്ദം…..

Generated from archived content: poem1_may12_10.html Author: pradeep_ramanattukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here