ഇലയും കാടും

കടുത്ത തിരക്കാണു

ബസ്സിൽ; നാം മധുവിധു

പ്പകിട്ടു മങ്ങാൻ മടി-

ക്കുന്ന നേരത്താണു, ചേർ-

ന്നിരിക്കെ,യെൻ തോളിലേ-

ക്കൊന്നു ചാഞ്ഞു നീ; കവിൾ-

ത്തടത്തിലാ നിശ്വാസം തട്ടി!

തിങ്ങി നിൽക്കുവോരിതുകണ്ടാലോ-

ആശങ്കപ്പെടുമെന്നോടു നീ

അടക്കം ചൊല്ലീ; ഇല ഒളിക്കാൻ കാടേ നല്ലൂ.

Generated from archived content: poem7_aug7_07.html Author: prabhavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English