വെല്ലുവിളി

ഏതു വിഷയത്തോടുമുളള വൈചാരികമായ പ്രതികരണമാണ്‌ മാദ്ധ്യമപ്രവർത്തനം ആവശ്യപ്പെടുന്നത്‌. കവിതയാകട്ടെ വൈകാരികമായ പ്രതികരണം ആവശ്യപ്പെടുന്നതും. ഒരേ വിഷയത്തോട്‌ രണ്ട്‌ വിധത്തിൽ പ്രതികരിക്കാനുളള കഴിവ്‌ മനുഷ്യന്‌ ഇല്ല. മാദ്ധ്യമ പ്രവർത്തകനായ കവി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്‌.

രണ്ടിലും ഒരുപോലെ വിജയിക്കുക അസാധ്യമാണെന്നറിയുന്നതുകൊണ്ട്‌ മികച്ച മാദ്ധ്യമ പ്രവർത്തകനാകാതിരിക്കണമേ എന്നതാണ്‌ എന്റെ പ്രാർത്ഥന.

Generated from archived content: essay3_july_05.html Author: prabhavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here