സെമിനാർ

ഇന്ത്യയെപ്പോലൊരു രാജ്യം ആരോഗ്യരക്ഷയ്‌ക്ക്‌ പ്രാധാന്യം കല്‌പിക്കേണ്ടതാണെന്ന്‌ കമ്പനി കരുതുന്നു. പ്യുവർ വാട്ടർ ഫോർ പുവർ ഇന്ത്യൻസ്‌ എന്ന ഞങ്ങളുടെ ആശയം വമ്പിച്ച വിജയമായിരുന്നു. അതിന്റെ ചുവടുപിടിച്ചാണ്‌ വാട്ടർ ഫോർ ഇന്ത്യൻ ടോയ്‌ലറ്റ്‌സ്‌ ഞങ്ങൾ ഇൻട്രൊഡ്യൂസ്‌ ചെയ്യുന്നത്‌-കമ്പനി എക്‌സിക്യൂട്ടീവ്‌ പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾ ശൗചകാര്യത്തിൽ അശേഷം ശ്രദ്ധിക്കാറില്ല. അപരിഷ്‌കൃതമായ രീതികളാണ്‌ അവർ… ഇറ്റ്‌ വിൽ അഫക്‌ട്‌ ദേർ ഹെൽത്ത്‌ -ആരോഗ്യപ്രവർത്തകൻ സമർത്ഥിച്ചു.

ഐ അപ്രീഷ്യേറ്റ്‌ ദ കമ്പനി ഫോർ ഇറ്റ്‌സ്‌ ഡെഡിക്കേഷൻ. അതുകൊണ്ടാണ്‌ കമ്പനിക്ക്‌ ഭൂമി, വെളളം, വൈദ്യുതി എന്നിവ സൗജന്യമായി കൊടുക്കാൻ എന്റെ ഗവൺമെന്റ്‌ തീരുമാനിച്ചത്‌.

സെമിനാർ ഗംഭീരവിജയമായിരുന്നു. ചൈനീസ്‌ ഭക്ഷണം, കമ്പനിവക യാത്രപ്പടി….

Generated from archived content: story_april7.html Author: prabhakaran_vayala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English